40 ദിവസത്തെ തെരച്ചിലിന് ഫലം; ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ കണ്ടെത്തി

ആമസോണില്‍ വിമാനം തകര്‍ന്ന് കാണാതായ നാലു കുട്ടികളെയും 40 ദിവസത്തിന് ശേഷം സൈന്യം കണ്ടെത്തി.

കുട്ടികളെ കണ്ടെത്തിയതായി കൊളംബിയന്‍ പ്രസിഡന്റ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. കുട്ടികള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. വനത്തില്‍ അകപ്പെട്ട് 40 ദിവസത്തിന് ശേഷമാണ് സൈനികര്‍ കുട്ടികളെ കണ്ടെത്തിയത്.

ഒന്നും നാലും ഒമ്പതും 13 വയസ്സും പ്രായത്തിലുള്ള കുട്ടികളെ മെയ് 1നായിരുന്നു ആമസോണ്‍ കാടിനുള്ളില്‍ വിമാനം തകര്‍ന്നുവീണ് കാണാതായത്. വിവരം പുറത്തുവന്നതിന് ശേഷം കൊളംബിയന്‍ സൈന്യം സമാനതകളില്ലാത്ത തെരച്ചിലാണ് നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group