കാതോലിക്ക ബാവയുടെ ആരോഗ്യ നില തൃപ്തികരം.

തിരുവനന്തപുരം:മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ ആരോഗ്യനില തൃപ്തികരമെന്ന് അടിയന്തര സൂനഹദോസ് വിലയിരുത്തി.
മരുന്നുകളോട് അനുകൂലമായി അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പരുമല മാര്‍ ഗ്രിഗോറിയോസ് ആശുപത്രിയിൽ സഭാ അധ്യക്ഷന്റെ ആരോഗ്യ നിലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍
ചേര്‍ന്ന അടിയന്തര സൂനഹോദോസണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ബാവയുടെ ആരോഗ്യനില ആശാവഹമാണെന്ന് സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group