ചുഴലിക്കാറ്റിന്റെ കെടുതിയനുഭവിക്കുന്ന മെക്സിക്കൻ ജനതയ്ക്ക് നാല് മാസമായി സഹായമെത്തിച്ച് കത്തോലിക്കാ സഭ

ഓട്ടിസ് ചുഴലിക്കാറ്റ് മെക്സിക്കൻ സംസ്ഥാനമായ ഗൊറേരോയിലെ അകാപുൾകോയിൽ നാശം വിതച്ചിട്ട് നാലുമാസം പിന്നിടുമ്പോൾ ചുഴലിക്കാറ്റിന്റെ കെടുതിയനുഭവിക്കുന്ന ജനങ്ങൾക്ക് നാലുമാസങ്ങൾക്കിപ്പുറവും സഹായമെത്തിക്കുന്നത് കത്തോലിക്കാ സഭയാണ്.

എയിഡ് ടു ചർച്ച് ഇൻ നീഡ് (എ.സി.എൻ) പൊന്തിഫിക്കൽ സംഘടന പുറത്തുവിട്ട വീഡിയോയിലാണ് കത്തോലിക്കാ സഭയുടെ അകമഴിഞ്ഞ സന്നദ്ധ പ്രവർത്തനങ്ങളെ റിപ്പോർട്ട് ചെയ്യുന്നത്.

2023 ഒക്ടോബർ 25-നായിരുന്നു 330 കിലോമീറ്ററിലേറെ വേഗതയിൽ വീശുന്ന, കാറ്റഗറി അഞ്ചിൽപെട്ട ചുഴലിക്കാറ്റായ ‘ഓട്ടിസ്’ അകാപുൾകോയിൽ നാശം വിതച്ചത്. മെക്സിക്കൻ സർക്കാരിന്റെ കണക്കുപ്രകാരം 2,73,844 വീടുകളെയും നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങളെയും ഓട്ടിസ് ചുഴലിക്കാറ്റ് ബാധിച്ചിരുന്നു. 52 പേർക്ക് ജീവഹാനി നേരിടുകയും 32 പേരെ കാണാതാകുകയും ചെയ്തു.

“വീട് നഷ്ടപ്പെട്ടവർക്കുവേണ്ടി രണ്ടരമാസത്തേക്ക് താൽക്കാലിക അഭയാർത്ഥി ക്യാമ്പ് പ്രവർത്തിപ്പിച്ചിരുന്നു. അകാപുൾകോയിലെ ദുരന്തമുഖത്ത് ആദ്യം തന്നെ സഹായമെത്തിച്ചത് കാരിത്താസ് അകാപുൾകോ സംഘടനയായിരുന്നു.
അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കുന്നതിനൊപ്പം ആത്മീയമായ സഹായവും എത്തിക്കുന്നതിൽ സഭ വളരെയധികം ശ്രദ്ധിച്ചു. ഒട്ടും വൈകാതെതന്നെ പരിശുദ്ധ കുർബാന ആരംഭിക്കാനും ജനങ്ങൾക്ക് ഒത്തുകൂടാനും വിഷമങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരം ഉണ്ടാക്കാനും സഭാസമൂഹത്തിനു കഴിഞ്ഞു. വേദനയിലൂടെ കടന്നുപോകുന്ന ജനങ്ങളെ ശ്രവിക്കാനും അവരോടൊപ്പം പ്രാർത്ഥിക്കാനും തങ്ങൾക്കു കഴിഞ്ഞു എന്ന് കാരിത്താസ് അകാപുൾകോയുടെ ഡയറക്ടർ ഫാ. ലെയണാഡോ മോറെലോസ് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group