നോമ്പുകാലത്ത് പ്രാര്‍ത്ഥന ക്യാംപെയിനുമായി ’40 ഡേയ്‌സ് ഫോർ ലൈഫ്’

ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിനായി നോമ്പുകാലത്ത് 40 ദിവസത്തെ പ്രാര്‍ത്ഥനാ ക്യാംപെയിനുമായി പ്രോലൈഫ് സംഘടനയായ 40 ഡേയ്‌സ് ഫോർ ലൈഫ്. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും അന്താരാഷ്ട്ര ക്യാംപെയിനില്‍ പങ്കുചേരണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 14 വിഭൂതി ബുധനാഴ്ച ആരംഭിച്ച ക്യാംപെയിന്‍ മാർച്ച് 24 ഓശാന ഞായറാഴ്ച വരെ നീളും. 24 മണിക്കൂറും പ്രാര്‍ത്ഥനയ്ക്കു സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവർ ഗർഭഛിദ്രത്തിൻ്റെ ദാരുണമായ യാഥാർത്ഥ്യത്തെക്കുറിച്ച് സമൂഹത്തിന് ശക്തമായ സന്ദേശം നൽകുകയാണെന്നും ഇത് ഭ്രൂണഹത്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവർക്കു മാനസാന്തരത്തിനുള്ള കാരണമായി മാറുമെന്നും സംഘടനയുടെ നേതൃത്വം ഔദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചു.

ഭ്രൂണഹത്യ കേന്ദ്രങ്ങളിലെ സമാധാനപരമായ സാന്നിധ്യവും, പ്രാര്‍ത്ഥനയും വഴി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയാണ് 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ലക്ഷ്യമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ക്യാംപെയിനില്‍ ഉടനീളം വ്യക്തികളും കുടുംബങ്ങളും ദേവാലയങ്ങളും ഓരോ ദിവസവും ജീവന്റെ സംരക്ഷണത്തിനായി ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരും. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലെ 40 ദിവസത്തെ പ്രാര്‍ത്ഥന, ഉപവാസം, കൂട്ടായ്മ എന്നിവയിലൂടെ ഭ്രൂണഹത്യ അവസാനിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ഏകോപിത അന്താരാഷ്ട്ര പ്രചാരണ പരിപാടിയാണ് 40 ഡെയ്സ് ഫോര്‍ ലൈഫ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group