കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം പ്രതിഷേധവുമായി കത്തോലിക്കാ സഭ

ഇന്ത്യൻ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് യുവ കന്യാസ്ത്രികൾക്ക് നേരെ ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടായ ആസൂത്രിത ആക്രമണത്തിൽ പ്രതിഷേധo അറിയിച്ച് ഇന്ത്യൻ ക്രൈസ്തവ നേതൃത്വം രംഗത്ത്. മതം മാറ്റ നിരോധന നിയമതിന്റെ മറവു പിടിച്ച്  സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഫലമായിട്ട് ഉണ്ടായ ഈ ആക്രമണ സംഭവം ഇന്ത്യൻ ജനാധിപത്യമതേതരത്വത്തിന് വെല്ലുവിളിയാണെന്നും ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാനപരമായ ലംഘനതിന്റെ അനന്തര ഫലമാണ് സന്യാസിനികൾക്ക് നേരിടേണ്ടി വന്നത് എന്നും   സഭാനേതൃത്വം കുറ്റപ്പെടുത്തി.
ഡൽഹിയിൽനിന്ന് ഒറീസ യിലേക്കുള്ള  ട്രെയിൻ യാത്രയിൽ തിരുഹൃദയ സന്യാസിനി സമൂഹത്തിലെ (SH ) രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്കണ് ഭയാനകമായ  ദുരനുഭവം ഉണ്ടായത്.
അപമര്യാദയായി പെരുമാറിയ  
ഹിന്ദുത്വ തീവ്രവാദി ബജ്‌റംഗ്ദൾ ഗ്രൂപ്പ് പ്രവർത്തകർ സന്യാസികളെ അസഭ്യം പറയാനും കയ്യേറ്റം ചെയ്യാനും ആരംഭിച്ചതോടെ സന്യാസിനികൾ പോലീസിനെ വിവരമറിയിച്ചു. എന്നാൽ സംഭവസ്ഥലത്തെത്തിയ പോലീസ് കന്യാസ്ത്രീകളെ ട്രെയിനിൽ നിന്ന് ഇറക്കി വിടുകയും കസ്റ്റഡിയിലെടുക്കുകയുംമാണ് ഉണ്ടായത്
ആധാർ കാർഡ് ഉൾപ്പെടെയുള്ള മതിയായ രേഖകൾ കാണിച്ചിട്ടും അത് അംഗീകരിക്കാൻ അധികാരികൾ തയ്യാറായില്ല. വനിതാ പോലീസ് വേണമെന്ന കന്യാസ്ത്രീകളുടെ     ആവശ്യം പോലും അംഗീകരിക്കാതെ യാണ് പോലീസ് ഈ നിഷ്ക്രൂര പ്രവർത്തി ചെയ്തത്.
 തുടർന്ന് സ്റ്റേഷനിലെത്തിയ കന്യാസ്ത്രീകൾക്ക് ഭയാനകരമായ അന്തരീക്ഷമാണ് നേരിടേണ്ടിവന്നത് ജയ് ശ്രീ റാം വിളികളുമായി സ്റ്റേഷൻ പരിസരത്ത് നൂറുകണക്കിന്  ബജ്‌റംഗ്ദൾ പ്രവർത്തകരാണ് തടിച്ചുകൂടിയത്. തുടർന്ന് ഝാൻസിയ ബിഷപ്പിനെയും പുരോഹിതന്മാരുടെയും ശക്തമായ ശ്രമത്തിൽ ഫലമായിട്ടാണ് കന്യാസ്ത്രീകൾക്ക് സ്റ്റേഷൻ വിടാൻ ആയത്.
 ഉത്തരേന്ത്യയിൽ  ക്രൈസ്തവ സമൂഹത്തിനെതിരെ അക്രമങ്ങൾ വർധിച്ചു വരികയാണെന്നും ശക്തമായ നിയമ നടപടികൾ ഭരണകൂടം ഇതിനെതിരെ സ്വീകരിക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group