സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ പന്ത്രണ്ട് റീജിയനുകളായി പുനർക്രമീകരിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ പന്ത്രണ്ട് റീജിയനുകളായി പുനർക്രമീകരിച്ചു. രൂപത രൂപീകൃതമായി ഏഴ് വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ രൂപതാ അംഗങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിൽ അജപാലന പരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് വേണ്ടിയാണ് റീജിയനുകളുടെ പുനർ ക്രമീകരണം ഇപ്പോൾ നടത്തിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്റെ അതിപുരാതനവും, ചരിത്ര പ്രസിദ്ധവുമായ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ 12 റീജിയനുകൾ രൂപീകരിച്ചത്.

പുനർ ക്രമീകരിച്ച റീജിയനുകളും, പുതിയ റീജിയണൽ കോഡിനേറ്റേഴ്‌സും ഇപ്രകാരമാണ്.

ബിർമിങ്ഹാം റീജിയൻ- റീജിയണൽ കോഡിനേറ്റർ – ഫാ. ജോർജ് എട്ടുപറയിൽ (സിഞ്ചെല്ലൂസ് ഇൻചാർജ് -വെരി .റെവ . ഫാ. ജോർജ് ചേലക്കൽ ), ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ജിബിൻ വാമറ്റം (സിഞ്ചെല്ലൂസ് ഇൻചാർജ് -വെരി .റെവ . ഫാ. ജോർജ് ചേലക്കൽ ), കേംബ്രിഡ്ജ് റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ.ജിനു മുണ്ടുനടക്കൽ ( സിഞ്ചെല്ലൂസ് ഇൻ ചാർജ് . വെരി. റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്), കാന്റർബറി റീജിയൻ – റീജിയണൽ കോഡിനേറ്റർ ഫാ. മാത്യു മുളയോലിൽ, ( സിഞ്ചെല്ലൂസ് ഇൻ ചാർജ് . വെരി .റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്), ലീഡ്സ് റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ . ( സിഞ്ചെല്ലൂസ് ഇൻചാർജ് -വെരി റെവ. ഫാ. ജോർജ് ചേലക്കൽ ) ലെസ്റ്റർ റീജിയൻ – റീജിയണൽ കോഡിനേറ്റർ -ഫാ. ജിൻസ് കണ്ട കാട്ട് ( സിഞ്ചെല്ലൂസ് ഇൻചാർജ് -വെരി റെവ. ഫാ. ജോർജ് ചേലക്കൽ ) ,ലണ്ടൻ റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ലിജേഷ് മുക്കാട്ട് ( സിഞ്ചെല്ലൂസ് ഇൻ ചാർജ് . വെരി .റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട് )മാഞ്ചെസ്റ്റെർ റീജിയൻ . റീജിയണൽ കോഡിനേറ്റർ -ഫാ. ജോൺ പുളിന്താനത്ത് (സിഞ്ചെല്ലൂസ് ഇൻ ചാർജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട്

എം സി ബി എസ് ))ഓക്സ്ഫോർഡ് റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ഫാൻസ്വാ പത്തിൽ സിഞ്ചെല്ലൂസ് ഇൻ ചാർജ് . വെരി .റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട് )പ്രെസ്റ്റൻ റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ബാബു പുത്തൻപുരക്കൽ (സിഞ്ചെല്ലൂസ് ഇൻ ചാർജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട്എം സി ബി എസ് ). ), സ്കോട്ലൻഡ് റീജിയൻ റീജിയണൽ കോഡിനേറ്റർ ഫാ.ജിബിൻ പതിപറമ്പിൽ എം സി ബി എസ് ( (സിഞ്ചെല്ലൂസ് ഇൻ ചാർജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് ), സൗത്താംപ്ടൺ റീജിയൻ റീജിയണൽ കോഡിനേറ്റർ ഫാ. ജോസ് കുന്നുംപുറം . (സിഞ്ചെല്ലൂസ് ഇൻ ചാർജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് ).

നിലവിൽ 81 മിഷനുകളിലായി 62 വൈദികർ ആണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത്. ഈ പുതിയ ക്രമീകരണങ്ങളിലൂടെ അജപാലനപരമായ കാര്യങ്ങൾ കൂടുതൽ സംലഭ്യമാകുന്നതിനും എല്ലാ വിശ്വാസികൾക്കും കൂടുതൽ ഫലപ്രദമായ ശുശ്രൂഷകൾ സ്വീകരിക്കുവാനും ഇട വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group