കത്തോലിക്ക കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്

ഇ എസ് എ കരട് വിജ്ഞാപനത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് സമരത്തിനൊരുങ്ങുന്നു.

തുടർച്ചയായി 2014, 2015, 2017, 2018, 2022 ലും പുറപ്പെടുവിച്ച ശേഷവും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതെ ആറാം പ്രാവശ്യം 2024 ജൂലൈ 31 ന് വീണ്ടും കരട് വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് കത്തോലിക്ക കോൺഗ്രസ് സമരത്തിനൊരുങ്ങാൻ തീരുമാനിച്ചത്.

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ഡയറക്ടർ ഫാദർ സാബിൻ തൂമുള്ളി എന്നിവർ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് കരട് വിജ്ഞാപനങ്ങളിലും ജനങ്ങൾ അയച്ച പരാതികൾ കരട് വിജ്ഞാപനത്തോടൊപ്പം കാലഹരണപ്പെട്ടുപോകുകയായിരുന്നു. സംസ്ഥാന സർക്കാർ ഇ.എസ്.എ പ്രദേശങ്ങളിലെ തെറ്റ് തിരുത്തി പുതിയ ശുപാർശകൾ നൽകിയെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിന്റെ ഇ.എസ്.എ പ്രദേശങ്ങളുടെ വിസ്തീർണം എല്ലാ വിജ്ഞാപനങ്ങളിലും തുടർച്ചയായി 9993.7 ചതുരശ്ര കിലോമീറ്റർ ആയി രേഖപ്പെടുത്തിയിരിക്കുകയാണ്.

റിസർവ് ഫോറസ്റ്റുകളും വേൾഡ് ഹെറിറ്റേജ് സൈറ്റുകളും പ്രൊട്ടക്ടഡ് ഏരിയാസും മാത്രം ജിയോ കോർഡിനേറ്റ് മാപ്പിൽ രേഖപ്പെടുത്തി, അന്തിമ ഇ.എസ്.എ പ്രഖ്യാപനത്തിനായി സമർപ്പിക്കാനുള്ള അവസരങ്ങൾ സംസ്ഥാന സർക്കാർ നിരന്തരം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി. ഈ ഇ.എസ്.എ പ്രദേശങ്ങളെ ഓരോന്നിനെയും വില്ലേജ് എന്ന അടിസ്ഥാന യൂണിറ്റ് ആയി വേണം നൽകാൻ എന്നതും കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m