ലോക സമാധാനത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി കൈകോർക്കണം : കർദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവ

ലോകമെമ്പാടുമുള്ള ജനങ്ങൾ ലോക സമാധാനത്തിനായി ഒറ്റക്കെട്ടായി കൈകോർക്കണമെന്ന് കർദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവ.ക്രൈസ്തവ  സഭകളുടെ കൂട്ടായ്‌മയായ ആക്സിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 30ന് കൊല്ലത്ത് നടക്കുന്ന പീസ് കാർണിവൽ 2023 ന്റെ തീം സോങ് പട്ടം മേജർ ആർച്ച് ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂർ എംപിയും സന്നിഹിതനായിരുന്നു.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും രക്ഷയുടേതുമായി ലോകത്ത് അവതരിച്ച യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ വേളയിൽ ആക്സ് ഇതിന് തുടക്കമിട്ടത് അഭിനന്ദനാർഹമാണെന്ന് ക്ലീമിസ് കത്തോലിക്കാ ബാവ കൂട്ടിച്ചേർത്തു.

ആക്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സാൽവേഷൻ ആർമി ടെറിറ്ററൽ കമാൻഡർ കേണൽ ജോൺ വില്യം, പി.എച്ച് കുര്യൻ ഐ.എ.എസ്, മാത്യൂസ് മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത, ബേബി മാത്യു സോമതീരം, ജെ. ആർ. പത്മകുമാർ, ഡെയ്‌സി ജേക്കബ്. എന്നിവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group