വിദേശത്ത് മരിച്ചവരുടെ മൃതദേഹം വേഗം നാട്ടിൽ എത്തിക്കാൻ പുതിയ ആപ്പുമായി കേന്ദ്രം

വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ ഭൗതികശരീരം വേഗം നാട്ടിൽ എത്തിക്കുവാൻ പുതിയ പോര്‍ട്ടൽ സംവിധാനം ഒരുക്കി കേന്ദ്രസർക്കാർ.

ഇ-സിഎആര്‍ഇ (ഇ-ക്ലിയറന്‍സ് ഫോര്‍ ആഫ്റ്റര്‍ ലൈഫ് റിമെയിന്‍സ്) എന്ന പോര്‍ട്ടലാണ് ഇതിനായി കേന്ദ്രo തയ്യാറാക്കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുകളില്‍ സര്‍ക്കാര്‍ 24 മണിക്കൂറും പോര്‍ട്ടല്‍ നിരീക്ഷിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. ഇവരാണ് രേഖകള്‍ പരിശോധിച്ച്‌ അതിവേഗ അനുമതി നല്‍കുന്നത്. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നുള്ള നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), മരിച്ചയാളുടെ റദ്ദാക്കിയ പാസ്‌പോര്‍ട്ട് എന്നീ നാല് രേഖകളുടെ പകര്‍പ്പുകളാണ് മൃതദേഹം വിട്ടുകിട്ടാനായി സമര്‍പ്പിക്കേണ്ടത്.

വിദേശത്ത് നിന്നും മൃതദേഹങ്ങള്‍ കൊണ്ടുവരാനും മറ്റൊന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കൊണ്ടുവരാനുമാണ് പോര്‍ട്ടല്‍ ലക്ഷ്യമിടുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ഡിവിഷന്‍, നോഡല്‍ ഓഫീസര്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുകള്‍ (എപിഎച്ച്‌ഒകള്‍), ചരക്ക് നീക്കം ചെയ്യുന്നവര്‍, ബന്ധപ്പെട്ട വിമാനകമ്പനികള്‍ എന്നിവര്‍ക്ക് ഇമെയില്‍, വാട്‌സാപ്പ് എന്നിവയിലൂടെ കൈമാറും. ഒറിജിനല്‍ രേഖകളുടെ അന്തിമ പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തില്‍ നടത്തും.

അപേക്ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറിന്റെ സഹായത്തോടെ ഇ-സിഎആര്‍ പോര്‍ട്ടലില്‍ അപേക്ഷ നില മനസിലാക്കാനും സാധിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group