അനുദിന വിശുദ്ധർ: ഡിസംബർ 17- വിശുദ്ധ ഒളിമ്പിയാസ് (366-410)

Daily Saints: December 17- St. Olympias (366-410)

പൗരസ്ത്യ സഭയിലെ വിധവകളുടെ കീർത്തിരത്‌നമാണ് വി.ഒളിമ്പിയാസ്. സമ്പത്തും കുലീനത്വവും ചേർന്ന കോൺസ്റ്റാന്റിനോപ്പിളിലെ ഒരു കുടുംബത്തിൽ 368-ൽ ജനിച്ചു. അവളുടെ ചെറുപ്പത്തിൽ തന്നെ അവൾ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവൻ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏൽപ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവർത്തനങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിക്കുവാൻ തീരുമാനിച്ചതിനാൽ, പിന്നീട് വന്ന വിവാഹാലോചനകളെല്ലാം അവൾ നിരസിച്ചു. ഭർത്താവിന്റെ മരണത്തോടെ അവളുടെ ഭൂമിയെല്ലാം മുഖ്യന്റെ മേൽനോട്ടത്തിലാക്കപ്പെട്ടുവെങ്കിലും അവൾക്ക് 30 വയസ്സായപ്പോൾ ചക്രവർത്തിയായ തിയോഡോസിയൂസ് ഈ ഭൂമി മുഴുവൻ അവൾക്ക് തിരികെ നൽകി.

അധികം താമസിയാതെ അവൾ പുരോഹിതാർത്ഥിയായി അഭിഷിക്തയായി. മറ്റു ചില സ്ത്രീകളെയും സംഘടിപ്പിച്ചു കൊണ്ട് വിശുദ്ധ ഒരു സന്യാസിനീ സഭക്ക്‌ തുടക്കം കുറിച്ചു. ദാനധർമ്മങ്ങളിൽ വളരെ തൽപ്പരയായിരുന്നു വിശുദ്ധ, തന്റെ പക്കൽ സഹായത്തിനായി വരുന്നവരെ വിശുദ്ധ നിരാശരാക്കാറില്ലായിരുന്നു. അർഹിക്കാത്തവർ പോലും വിശുദ്ധയിൽ നിന്നും സഹായങ്ങൾ ആവശ്യപ്പെടുക പതിവായി. അതിനാൽ 398-ൽ വിശുദ്ധയുടെ ഏറ്റവും നല്ല സുഹൃത്തായിരുന്ന വിശുദ്ധ ജോൺ ക്രിസ്റ്റോസം കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസായി നിയമിതനായപ്പോൾ, അദ്ദേഹം വിശുദ്ധയെ അർഹതയില്ലാത്തവർക്ക്‌ പകരം പാവപ്പെട്ടവരെ സഹായിക്കുവാൻ ഗുണദോഷിക്കുകയും വിശുദ്ധയുടെ ആത്മീയഗുരുവായി മാറുകയും ചെയ്തു. വിശുദ്ധ ഒരു അനാഥാലയവും ഒരു ആശുപത്രിയും പണി കഴിപ്പിച്ചു. കൂടാതെ, നിട്ര്യായിൽ പുറത്താക്കപ്പെട്ട സന്യാസിമാർക്കായി ഒരു അഭയകേന്ദ്രവും പണിതു.

404-ൽ വിശുദ്ധ ജോൺ ക്രിസ്റ്റോസം പാത്രിയാർക്കീസ് പദവിയിൽ നിന്നും പുറത്താക്കപ്പെടുകയും ആ സ്ഥാനത്തിന് ഒട്ടും യോഗ്യനല്ലാത്ത അർസാസിയൂസ് പാത്രിയാർക്കീസായി നിയമിതനാവുകയും ചെയ്തു. വിശുദ്ധ ജോൺ ക്രിസ്റ്റോസത്തിൻറെ ഏറ്റവും നല്ല ശിക്ഷ്യയായിരുന്ന വിശുദ്ധ ഒളിമ്പ്യാസ്‌ അർസാസിയൂസിനെ അംഗീകരിച്ചില്ല. കൂടാതെ വിശുദ്ധ ജോൺ ക്രിസ്റ്റോസത്തിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതിൽ രോഷംപൂണ്ട മുഖ്യനായ ഒപ്റ്റാറ്റസ് വിശുദ്ധക്ക് പിഴ വിധിച്ചു. അർസാസിയൂസിന്റെ പിൻഗാമിയായിരുന്ന അറ്റിക്കൂസ്‌ അവരുടെ സന്യാസിനീ സഭ പിരിച്ചുവിടുകയും, വിശുദ്ധയുടെ കാരുണ്യപ്രവർത്തനങ്ങൾ നിർത്തലാക്കുകയും ചെയ്തു.

നാടുകടത്തപ്പെട്ട വിശുദ്ധ ഒളിമ്പ്യാസിന്റെ അവസാന വർഷങ്ങൾ രോഗത്തിന്റെയും പീഡനങ്ങളുടേയുമായിരുന്നു. എന്നാൽ വിശുദ്ധ ജോൺ ക്രിസ്റ്റോസം താൻ ഒളിവിൽ പാർക്കുന്ന സ്ഥലത്ത് നിന്നും വിശുദ്ധക്ക് വേണ്ട നിർദ്ദേശങ്ങളും, ആശ്വാസ വാക്കുകളും കത്തുകൾ മുഖാന്തിരം വിശുദ്ധക്ക് നൽകിപോന്നു. ജോൺ ക്രിസ്റ്റോസം മരിച്ച് ഒരു വർഷം കഴിയുന്നതിനു മുൻപ്‌ ജൂലൈ 24ന് താൻ നാടുകടത്തപ്പെട്ട നിക്കോമെദിയ എന്ന സ്ഥലത്ത് വച്ച് വിശുദ്ധയും മരണമടഞ്ഞു.

വിചിന്തനം: “ഭൂമിയിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ സൂക്ഷിക്കേണ്ടാ. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും. കള്ളൻമാർ അവ കുത്തിക്കവരും. സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ സംഭരിക്കുവിൻ. അവിടെ അവ നശിപ്പിക്കുന്നതിന് തുരുമ്പോ കീടങ്ങളോ കുത്തിക്കവരുന്നതിനു കള്ളൻമ്മാരോ ഇല്ല.”

ഇതരവിശുദ്ധർ:

  1. സെഗ്ഗാ (+608)
  2. എയിജിൽ(+822)
  3. ഫ്‌ളോറിയന്റും കൂട്ടരും (+637) പാലസ്തീനായിൽ രക്തസാക്ഷികളായ 60 പേർ
  4. വി. യോഹന്നാൻ മാത്ത (+1160-1213 )

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group