കേരളത്തിന് മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്കാരം; കൊല്ലം മികച്ച മറൈൻ ജില്ല

കേരളത്തിന് രാജ്യത്തെ മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്കാരം. എറ്റവും മികച്ചമറൈൻ ജില്ലയ്ക്കുള്ള പുരസ്കാരം കൊല്ലം ജിലയ്ക്കാണ്.

മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപടലുകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.

തീരദേശ മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ച സർക്കാരിന്റെ നടപടികള്‍ക്കുള്ള അംഗീകാരമാണ് മികച്ച മറൈൻ സംസ്ഥാനം , ജില്ല എന്നീ പുരസ്കാരങ്ങള്‍ കേരളത്തിന് ലഭിച്ചതെന്ന് മന്ത്രി സജി ചെയറിയാൻ പറഞ്ഞു. 2024ലെ ലോക ഫിഷറീസ് ദിനത്തോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയ ബന്ധിതവുമായ നടത്തിപ്പ്, മത്സ്യബന്ധന മേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള തനത് പദ്ധതികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കല്‍, സമുദ്ര മത്സ്യ ഉത്പാദനത്തിലെ വർദ്ധന എന്നിവയിലെ മികച്ച പ്രവർത്തനമാണ് കേരളത്തിനെ പുരസ്കാരത്തിന് അർഹമാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m