പുതുപ്പള്ളിയിൽ ചാണ്ടി തരംഗം. 37719 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം..

പ്രവചനങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് പുതുപ്പള്ളി ചാണ്ടി ഉമ്മൻ പിടിച്ചെടുത്തു.37719 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് ചുവടുവെക്കുന്നത്.

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ചാണ്ടി ഉമ്മനെ കെട്ടിപിടിച്ചും ഉമ്മവെച്ചുമാണ് അണികള്‍ സന്തോഷം പ്രകടിപ്പിച്ചത്. റോഡ് ഷോ നടത്തിയും പൂത്തിരി കത്തിച്ചും വിജയം ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍ ഇപ്പോൾ .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group