ഡല്‍ഹി: രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവില്‍ കണ്ടതിനേത്തുടർന്ന് രണ്ടു കമ്ബനികളുടെ കറിമസാലകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോങ്കോങ്ങിലേയും സിഗപ്പൂരിലേയും ഭക്ഷ്യസുരക്ഷാവിഭാഗം.
ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനേത്തുടർന്നാണ് നടപടി.
എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗഡർ, സാമ്ബാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡ് എന്ന കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയത്.
ഹോങ്കോങ്ങിലെ ഔട്ട്ലെറ്റുകളില്‍ നിന്ന് ശേഖരിച്ച് പരിശോധിച്ച മേല്‍പ്പറഞ്ഞ മസാലക്കൂട്ടുകളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും അവ നീക്കംചെയ്യാൻ കടയുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. എതിലീൻ ഓക്സൈഡ് ഭക്ഷ്യയോഗ്യമായ ഘടകമല്ലെന്നും കാർഷികമേഖലയില്‍ അണുനശീകരണത്തിനായി ഉപയോഗിച്ചുവരുന്നതാണെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു.
അതേസമയം, ഇതു ചേർത്തുള്ള ഭക്ഷണം കഴിച്ചയുടൻ ആരോഗ്യപ്രശ്നമുണ്ടാകില്ലെങ്കിലും ദീർഘകാല ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി.
പ്രസ്തുത ഉത്പന്നം വാങ്ങിയവർ അവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും ആരോഗ്യപ്രശ്നം നേരിടുന്നവർ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group