ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസർ വ്യക്തമാക്കി.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച സർക്കുലറില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി 2024 ഏപ്രില്‍ 16 ആണെന്ന് സൂചിപ്പിച്ചിരുന്നു, എന്നാലിത് തെരഞ്ഞെടുപ്പ് തീയതി അല്ലെന്നും തെരഞ്ഞെടുപ്പ് പ്ലാനിംഗിനും റഫറൻസിനും തയ്യാറാകുന്നതിനും വേണ്ടി നല്‍കിയ തീയതിയാണെനും ചീഫ് ഇലക്ടറല്‍ ഓഫീസർ സർക്കുലറില്‍ വ്യക്തമാക്കി. തീയതി സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർക്ക് പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ‘റഫറൻസിനായി’ മാത്രമാണ് തീയതി ഏപ്രില്‍ 16 എന്ന് നല്‍കിയിരിക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group