അന്തരിച്ച ഫുട്ബോൾ ഇതിഹാസം മറഡോണയെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ

Pope Francis pays tribute to late football legend Maradona

വത്തിക്കാൻ സിറ്റി: അന്തരിച്ച ഫുട്ബോൾ ഇതിഹാസം മറഡോണയെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ. ലോകത്തിന്റെ എക്കാലത്തെയും മഹാനായ കളിക്കാരനും മനുഷ്യസ്നേഹിയുമായിരുന്നു ഏവർക്കും പ്രിയങ്കരനായ മറഡോണ. തന്റെ അടുത്ത സുഹൃത്തും, താൻ മെത്രാപ്പോലീത്തയായിരിക്കെ ബ്യൂനസ് ഐറിസിൽ സ്ഥാപിച്ച കുട്ടികളുടെ സംഘടന, “സ്കോളാസി”ന്റെ അഭ്യൂദയകാംക്ഷിയും പ്രയോക്താവുമായിരുന്നു മറഡോണയെന്ന് മാർപാപ്പ അനുസ്മരിച്ചു. ബ്യൂനസ് ഐറസ് നഗരപ്രാന്തത്തിലെ ടീഗ്രെയിൽ നവംബർ 25-Ɔο തിയതി ബുധനാഴ്ചയാണ് 60-Ɔമത്തെ വയസ്സിൽ ലോകഫുട്ബോളിന്റെ ആർദ്രതയുള്ള കവിയായും സാമർത്ഥ്യമുള്ള മാന്ത്രികനായും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഡിയെഗൊ മറഡോണ അന്തരിച്ചത്.

പ്രാർത്ഥനയോടെ മറഡോണയുടെ ആത്മാവിന് നിത്യശാന്തിനേരുമ്പോൾ ഒരു നേർക്കാഴ്ചയ്ക്കു മാത്രമായി 2014-ലെ സെപ്തംബറിൽ വത്തിക്കാനിലെ സാന്താ മാർത്തയിൽ വന്നതും, 2015 മാർച്ചിൽ ഇറ്റലി- അർജന്റീന സൗഹൃദ മത്സരത്തിലൂടെ കൂട്ടികളുടെ സംഘടന, സ്കോളാസ് ഒക്കുരേന്തസ്സിൻറെ (Scholas Occurentes) യൂറോപ്പിലെ പ്രചാരണത്തിനായി എത്തിയപ്പോൾ വത്തിക്കാനിൽ വന്നു തന്നെ കണ്ട് തന്റെ 10-Ɔο നമ്പർ ജേഴ്സികൾ സമ്മാനിച്ചതും, ലോകത്തുള്ള പാവങ്ങളായ കുട്ടികൾക്കുവേണ്ടി റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ കളിക്കുവാൻ ഇറങ്ങിയതും പാപ്പാ ഫ്രാൻസിസ് വാത്സല്യത്തോടെ അനുസ്മരിച്ചു. താൻ അർജൻറീനയിലെ ബ്യൂനസ് അയിരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കെ ദേശീയ ടീമിന്റെ കുമ്പസാരക്കാരനും ആത്മീയോപദേഷ്ടാവുമായിരുന്നതിനാൽ മറഡോണയ്ക്ക് പാപ്പാ ഫ്രാൻസിസ്. ഉള്ളും ഉള്ളവും അറിഞ്ഞ സ്നേഹമുള്ള ആത്മീയപിതാവു കൂടിയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group