അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്ന കുഞ്ഞ് ദൈവത്തിൻ്റെ ദാനമാണ് : മാർ ആൻഡ്രൂസ് താഴത്ത്

അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്ന കുഞ്ഞ് ദൈവത്തിൻ്റെ ദാനമാണെന്നും ആ കുഞ്ഞിനെ നശിപ്പിക്കുന്നത് കൊലപാതകമാണെന്ന് ലോകത്തോട് വിളിച്ചു പറയുന്ന പ്രൊ-ലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരേ കർമപദ്ധതികൾ ആവിഷ്കരിക്കാനും മനുഷ്യമനസാക്ഷിയെ ഉണർത്താനും പ്രോലൈഫ് സമിതി പ്രവർത്തനങ്ങൾക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫ് ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു തൃശൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രോലൈഫ് സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് കാപ്റ്റന്മാരായ മാർട്ടിൻ ന്യൂനസ്, ആന്റണി പത്രോസ്, ജോയിന്റ് കോ-ഓർഡിനേറ്റർമാരായ ജോർജ് എഫ്. സേവ്യർ, ജോയ്‌സ് മുക്കുടം എന്നിവർ മാർച്ചിൽ പങ്കെടുക്കുന്നു. ഓഗസ്റ്റ് 10നു ത്യശൂരിൽ നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന് മുന്നോടിയായാണ് കേരള മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m