സഭയ്ക്കെതിരായ നിയന്ത്രണങ്ങൾ കർക്കശമാക്കി നിക്കരാഗ്വയൻ ഗവണ്മെന്റ്

മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ കത്തോലിക്കാസഭയ്ക്കെതിരായ നിലപാടുകൾ സർക്കാർ കടുപ്പിക്കുന്നു.

തിരുപ്പിറവി തിരുന്നാളിനോടനുബന്ധിച്ച് വീഥികളിൽ പരമ്പരാഗതമായി നടത്തിവരാറുള്ള തിരുപിറവിയുടെ ദൃശ്യാവീഷ്ക്കാരങ്ങൾ, ഈ നിയന്ത്രണങ്ങളുടെ ഭാഗമായി, പ്രസിഡന്റ് ദാനിയേൽ ഒർത്തേഗയുടെ ഭരണകൂടം നിരോധിച്ചിരുന്നു.

തിരുപ്പിറവിയാഘോഷ പരിപാടികൾ ദേവാലയത്തിനകത്തുമാത്രമായി ചുരുക്കണമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. വീഥികളിൽ തിരുജനനരംഗാവിഷ്ക്കാരങ്ങൾ നടത്തുന്നതിന് കടിഞ്ഞാണിടുന്നതിനു വേണ്ടി പോലീസ് ഇടവകദേവാലയങ്ങൾ കയറിയിറങ്ങി വൈദികരെ വിലക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group