ട്യൂഷൻ സെന്ററുകളിൽ നിന്നുള്ള വിനോദയാത്രക്ക് ബാലാവകാശ കമ്മിഷൻ നിരോധനമേർപ്പെടുത്തി

ട്യൂഷൻ സെന്ററുകളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിരോധനമേർപ്പെടുത്തി ബാലാവകാശ കമ്മിഷൻ. മാർഗനിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പരീക്ഷകൾക്ക് മുന്നോടിയായി ട്യൂഷൻ സെന്ററുകൾ നടത്തുന്ന രാത്രികാല ക്ലാസ്സുകൾക്കും വിലക്കുണ്ട്.

വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിനോദയാത്രകൾക്കായി വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പല ട്യൂഷൻ സെന്ററുകളും ഇത് പാലിക്കുന്നില്ലെന്നാണ് പരാതി. ഭീമമായ തുക വാങ്ങിയും അധ്യാപകർ ഇല്ലാതെയുമാണ് പല ടൂറുകളും നടത്തുന്നതെന്ന് കമ്മിഷൻ വിലയിരുത്തി. സ്‌കൂളുകളിൽ വിനോദയാത്രകളുണ്ടെന്നിരിക്കെ ട്യൂഷൻ സെന്ററുകളിൽ വിദ്യാർത്ഥികളെ വിനോദയാത്രക്ക് നിർബന്ധിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group