ക്‌​നാ​നാ​യ സ​മു​ദാ​യ​ത്തിന്‍റെ വി​ശ്വാ​സ​തീ​ക്ഷ്ണ​ത​ മ​ഹ​ത്ത​രം : മാ​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​ഴ​ത്ത്

കൊച്ചി : ക്‌​​​​നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​ന്‍റെ വി​​​​ശ്വാ​​​​സ​​​​തീ​​​​ക്ഷ്ണ​​​​ത​​​​യും പൈ​​​​തൃ​​​​ക​​​​പ​​​​രി​​​​പാ​​​​ല​​​​ന​​​​വും മ​​​​ഹ​​​​ത്ത​​​​ര​​​​വും മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റും തൃ​​​​ശൂ​​​​ര്‍ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്പു​​​മാ​​​​യ മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.

1911 ആ​​​​ഗ​​​​സ്റ്റ് 29ന് ​​​​വി​​​​ശു​​​​ദ്ധ പ​​​​ത്താം പീ​​​​യൂ​​​​സ് മാ​​​​ര്‍​പാ​​​​പ്പ കോ​​​​ട്ട​​​​യം വി​​​​കാ​​​​രി​​​​യാ​​​​ത്ത് സ്ഥാ​​​​പി​​​​ച്ച​​​​തി​​​ന്‍റെ 113-ാം വാ​​​​ര്‍​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള കോ​​​​ട്ട​​​​യം ക്‌​​​​നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ അ​​​​തി​​​​രൂ​​​​പ​​​​താ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ കോ​​​​ത​​​​ന​​​​ല്ലൂ​​​​ര്‍ തൂ​​​​വാ​​​​നി​​​​സ​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കോ​​​​ട്ട​​​​യം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വി​​​​ശ്വാ​​​​സ​​​​ത്തി​​​​ല്‍ അ​​​​ടി​​​​യു​​​​റ​​​​ച്ച ജീ​​​​വി​​​​ത​​​​ശൈ​​​​ലി​​​​യു​​​​ള്ള ക്‌​​​​നാ​​​​നാ​​​​യ​​​​ക്കാ​​​​ര്‍ യ​​​​ഹൂ​​​​ദ​​​​ക്രൈ​​​​സ്ത​​​​വ​​​​സം​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ സം​​​​വാ​​​​ഹ​​​​ക​​​​രാ​​​​ണെ​​​​ന്ന് മാ​​​​ർ മൂ​​​​ല​​​​ക്കാ​​​​ട്ട് പ​​​​റ​​​​ഞ്ഞു. വി​​​​വി​​​​ധ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ പ്രാ​​​​ഗ​​​​ത്ഭ്യം തെ​​​​ളി​​​​യി​​​​ച്ച അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും പൗ​​​​രോ​​​​ഹി​​​​ത്യ​​​​ത്തി​​​​ന്‍റെ സു​​​​വ​​​​ര്‍​ണ​​​​ജൂ​​​​ബി​​​​ലി നി​​​​റ​​​​വി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന വൈ​​​​ദി​​​​ക​​​​രെ​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​ദ​​​​രി​​​​ച്ചു.

അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ന്മാ​​​​രാ​​​​യ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ല്‍, ഗീ​​​​വ​​​​ര്‍​ഗീ​​​​സ് മാ​​​​ര്‍ അ​​​​പ്രേം, വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍ ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ വെ​​​​ട്ടി​​​​ക്കാ​​​​ട്ട് തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group