ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇന്ത്യ വിടുക”: വിവാദ പരാമർശവുമായി ബിജെപി എംപി

ന്യൂഡൽഹി : ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കെതിരെ ബിജെപി എംപി രാകേഷ് സിന്‍ഹയുടെ പരാമർശം.‘ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇന്ത്യ വിടുക’ എന്ന പ്രചാരണ പരിപാടിക്ക് പിന്തുണ നല്‍കുകയാണെന്ന് ‘ദൈനിക്‌ ജാഗരണി’ന് നല്‍കിയ അഭിമുഖത്തില്‍ സിന്‍ഹ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ആദിവാസികളുടെ സംസ്കാരം നശിപ്പിക്കുകയാണെന്നും, മതസ്വാതന്ത്ര്യം മുതലെടുക്കുകയാണെന്നും സിന്‍ഹ ആരോപിക്കുകയും ചെയ്തു .സിന്‍ഹയുടെ ഈ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് രംഗത്തെത്തിയിട്ടുണ്ട്.കടുത്ത ഹിന്ദുത്വവാദിയായ രാകേഷ് സിൻഹ പറഞ്ഞത് തികച്ചും അസംബന്ധമാണെന്നും, വര്‍ഗ്ഗീയത പടര്‍ത്തുന്ന ഇത്തരം വിവാദ പ്രസ്താവനകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഫാ. ബാബു ജോസഫ് ആവശ്യപ്പെട്ടു.ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റ്യന്‍സ്സും ’ (ജി.സി.ഐ.സി) എംപിയുടെ ഈ പരാമർശത്തിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group