അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്: ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാൻ സിറ്റി : ക്രിസ്മസ് അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.വത്തിക്കാനിൽ വിശുദ്ധ ക്ലമന്റീനാ ഹാളിൽ വെച്ച് നടന്ന ക്രിസ്മസ് മത്സരങ്ങളോടനുബന്ധിച്ച് മത്സരാർത്ഥികളുമായും സംഘാടകരുമായും കൂടിക്കാഴ്ച്ച നടത്തി സംസാരിക്കുകയായിരുന്നു മാർപാപ്പാ.

ക്രിസ്തുമസ് മത്സരത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്റെ അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ്പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

മഹാമാരിയുടെ അനന്തരഫലങ്ങളാൽ ഈ വർഷവും ക്രിസ്മസ്സിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുകയും നമ്മുടെ ഈ കാലഘട്ടത്തെ വിഷമിപ്പിക്കുകയും ചെയ്യുന്നുവെങ്കിലും നാം വിളിക്കപ്പെട്ടിരിക്കുന്നത് പ്രത്യാശയുള്ളവരായി തീരുവാനാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സ്നേഹത്തിന്റെ പ്രത്യക്ഷ അടയാളമായ പങ്കുവെക്കലിലാണ് ക്രിസ്തുമസിന്റെ സൗന്ദര്യം തിളങ്ങുന്നതെന്നു പറഞ്ഞ മാർപാപ്പ അത് ഹൃദയത്തെ വിശാലമാക്കുകയും, നിസ്വാർത്ഥതയിലേക്കും, സ്വയം ദാനത്തിലേക്കുള്ള തുറവിയാണെന്നും ഓർമിപ്പിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group