കത്തോലിക്കാ വൈദികരുടെ മോചനത്തിനായി പ്രാർത്ഥിച്ച് ബെലാറസിലെ ക്രൈസ്തവർ

Christians in Belarus pray for the release of Catholic priests

മിൻസ്ക്/ ബെലാറസ് : രണ്ട് കത്തോലിക്കാ പുരോഹിതരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് അവരുടെ മോചനം സാധ്യമാകുവാൻ പ്രാർത്ഥന അഭ്യർത്ഥിച്ചു ബെലാറസിലെ സഭ. ഫാ. വിക്ടർ സുക്ക് എസ്.ജെ, ഫാ. അലിയാക്സി വാരങ്കോ എന്നീ വൈദികരെ ഡിസംബർ എട്ടാം തീയതിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റിൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ തുടർന്ന് ബെലാറസിൽ ജനങ്ങളോട് ഒപ്പം നിൽക്കുന്ന വൈദികരെ അറസ്റ്റ് ചെയ്യുന്നത് പതിവായി മാറുകയാണ്.

സെന്റ് വ്‌ളാഡിസ്ലാവിലെ പ്രാദേശിക ഇടവകയിലെ വൈദികനാണ് ഫാ. സുക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പോലീസ് പുരോഹിതരെ കസ്റ്റഡിയിലെടുത്ത് നഗരത്തിലെ പേർഷമൈസ്‌കി പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയതായി ബലാറസ് രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. പലപ്പോഴും വ്യാജ കുറ്റങ്ങൾ ചുമത്തി വൈദികരെയും മറ്റും അറസ്റ്റ് ചെയ്യുകയാണ്. കഴിഞ്ഞ മാസം ഗ്രീക്ക് കത്തോലിക്കാ പുരോഹിതനായ ഫാ. വിറ്റാലിജ് ബൈസ്ട്രോവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രെസ്റ്റ് നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചെങ്കിലും ആ വൈദികൻ പ്രതിഷേധം നടന്ന സ്ഥലത്ത് കാഴ്ചക്കാരനായി എത്തിയതാണെന്നു ബെലാറസിലെ ഒരു മാസിക വെളിപ്പെടുത്തിയിരുന്നു.

31 -കാരനായ രാമൻ ബന്ദാരെങ്ക എന്ന കലാകാരനെ പോലീസ് മർദ്ധിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമംങ്ങളിൽ ഉയർന്ന പ്രതിഷേധത്തിന്റെ ഭാഗമായി ആണ് ഈ വൈദികരെ അറസ്റ്റ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group