ഒഡീഷയിലെ കന്ധമാല്‍ രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാൻ അംഗീകാരം

ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളില്‍ മരണം വരിച്ച ഒഡീഷയിലെ കന്ധമാല്‍ രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാൻ അംഗീകാരം. വത്തിക്കാന്റെ തീരുമാനം ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിയാണ് ഔദ്യോഗികമായി അറിയിച്ചത്. ദൈവദാസനായ കാന്തേശ്വര്‍ ദിഗലിന്റെയും കൂടെയുള്ള 34 സഹരക്തസാക്ഷികളുടെയും ജീവിതം, സദ്‌ഗുണങ്ങൾ, പവിത്രത എന്നിവയെക്കുറിച്ച് പഠനവിധേയമാക്കുന്നതിന് തടസ്സമില്ലായെന്ന് റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള കോൺഗ്രിഗേഷൻ പുറപ്പെടുവിച്ച “നിഹിൽ ഒബ്സ്റ്റാറ്റ്” ഉത്തരവില്‍ പറയുന്നു.

ഒഡീഷ സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാന സംഭവമാണിതെന്ന് കട്ടക്ക്-ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ പറഞ്ഞു. ദൈവദാസനായ കാന്തേശ്വര് ദിഗലിന്റെയും കൂട്ടാളികളുടെയും ജീവിതം ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്. 2008ലെ കന്ധമാലിലെ വർഗീയ കലാപത്തിനിടെയുള്ള അവരുടെ അചഞ്ചലമായ വിശ്വാസത്തിലൂടെ അവർ നമ്മുടെ ആത്മീയ യാത്രയിൽ മായാത്ത മുദ്ര പതിപ്പിക്കുകയായിരിന്നുവെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നാമകരണ നടപടികളോടുള്ള വത്തിക്കാന്റെ പ്രതികരണത്തില്‍ അന്നത്തെ ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ ക്രൂരമായ വിധത്തില്‍ മാനഭംഗത്തിന് ഇരയായ സിസ്റ്റർ മീന ബർവ ആഹ്ളാദം പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group