നിങ്ങൾ ആരെയെങ്കിലും അനുസരിക്കുമോ ? ലൂസി കളപ്പുരക്കലിനോട് ചോദ്യം ചോദിച്ച് സിസ്റ്റർ സോണിയ തെരേസയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു..

കൊച്ചി: ഹൈക്കോടതി നിർദേശം താൻ അംഗീകരിക്കുന്നില്ല എന്ന് പത്രക്കാരോട് പറഞ്ഞ ലൂസി കളപ്പുരക്കലിനെ ട്രോളുന്ന ഫേസ്ബുക് പോസ്റ്റുകൾ ശ്രദ്ധേയമാകുന്നു.. ഇത് സംബന്ധിച്ച് ” നിങ്ങൾ ആരെയെങ്കിലും അനുസരിക്കുമോ ലൂസി” എന്ന ചോദ്യവുമായി ഇടുക്കി സ്വദേശിനിയായ സിസ്റ്റർ സോണിയ തെരേസിന്റെ ഫേസ്ബുക് പോസ്റ്റണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
സിസ്റ്റർ സോണിയ തെരേസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ നൽകുന്നു.സ്വന്തം കണ്ണിലെ തടി എടുക്കാതെ അപരൻ്റെ കണ്ണിലെ കരട് എടുക്കാൻ പരിശ്രമിക്കുന്ന ഏഷ്യാനെറ്റിലെ മാധ്യമ ജഡ്ജി അല്ല കേരള ഹൈക്കോടതിയിൽ ഉള്ളതെന്ന് ഇപ്പോൾ ചിലർക്ക് ഒക്കെ മനസ്സിലായി തുടങ്ങി… കൂടെ താമസിക്കുന്ന 6 സന്യസ്തരുടെ മൗലിക അവകാശങ്ങളെ ചവിട്ടി തൂത്തിട്ട് തോന്നിയ പോലെ നടക്കുന്ന ഒരുവൾക്ക് നീതി വേണം എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്…!!
മഠത്തിലെ സുപ്പീരിയറിനെ അനുസരിക്കാൻ എനിക്ക് മനസ്സില്ല… പ്രൊവിൻഷ്യാൾ അമ്മയെ അത്രയും പോലും അനുസരിക്കാൻ എനിക്ക് പറ്റില്ല, കാരണം അവർ എൻ്റെ ബാച്ചുകാരിയാണ്… പിന്നെ ഞാൻ ജനറാളമ്മയെയും അനുസരിക്കില്ല… പിന്നെ റോമിലെ പോപ്പ്, പോകാൻ പറ പുള്ളിയോട്… എനിക്ക് പോപ്പിനെ ഒന്നും അനുസരിക്കാൻ പറ്റില്ല… ഹൈക്കോടതി ജഡ്ജി പറഞ്ഞാലും ഈ ലൂസി അനുസരിക്കില്ല… സത്യത്തിൽ ആരെയെങ്കിലും നിങ്ങൾ അനുസരിക്കുമോ..?
ആരും എന്നെ ആരെയും അനുസരിക്കാൻ നിർബന്ധിക്കരുത്. എനിക്ക് എൻ്റെ ഇഷ്ടം പോലെ നടക്കണം… പ്ലീസ്… …ലൂസി കളപ്പുരയുടെ പേരിൽ കത്തോലിക്കാ സഭയെയും ക്രൈസ്തവ സന്യാസത്തെയും അടച്ചാക്ഷേപ്പിക്കുന്ന ചില മാധ്യമങ്ങളെയും, തന്റെ പോസ്റ്റിലുടെ സിസ്റ്റർ പരിഹസിക്കുന്നുണ്ട്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group