ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ തടവിലായിരുന്ന 11 ക്രിസ്ത്യാനികളെ കാണാതായി

വിയറ്റ്നാമിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട 11 ക്രിസ്ത്യാനികളെ കാണാതായി.

ആറ് പ്രൊട്ടസ്റ്റന്റ്റുകാരും അഞ്ച് കത്തോലിക്കരും അടങ്ങുന്ന 11 പുരുഷന്മാർ എവിടെയാണെന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇവർ ദീർഘ നാളായി വിയറ്റ്നാമീസ് ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.

2011-നും 2016-നും ഇടയിൽ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ഈ 11 പേരും. അറസ്റ്റിനെ തുടർന്ന് ഇവർ ജയിലിൽ നാളുകൾ പിന്നിട്ടെങ്കിലും ഇപ്പോഴും ഇവരുടെ യാതൊരു വിവരവും ബന്ധുക്കൾക്ക് ലഭ്യമല്ല. കാണാതായ പ്രൊട്ടസ്റ്റന്റ്റുകാരായ റോ മാഹ് പ്ലാ, സിയു ഫ്ലോം, റമ ബ്ലോൻ, റമാ ഖിൽ എന്നിവർ വിയറ്റ്നാമിലെ സെൻട്രൽ ഹൈലാൻഡിൽ താമസിക്കുന്ന ഒരു തദ്ദേശീയ ഗോത്രവർഗ്ഗക്കാരാണ്. വിയറ്റ്നാം യുദ്ധത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സഖ്യകക്ഷികളായിരുന്ന നിരവധി ദെഗാർ വ്യക്തികൾ ക്രിസ്തുമതം സ്വീകരിച്ചു. എന്നാൽ മോണ്ടാഗ്‌നാർഡ് ക്രിസ്ത്യാനികളെ പരസ്യമായി മതം ഉപേക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധിച്ചു. ഇതിൻ്റെ ഭാഗമായി ആണ് ക്രൈസ്തവ വിശ്വാസം പുലർത്തിയ ആളുകളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group