സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാനമായ കുടുംബങ്ങളുടെ സ്നേഹത്തിലും സഹകരണത്തിലൂടെയുമാണ് ക്രൈസ്തവ സഭ സമൃദ്ധമാവുകയെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
സഭയും സമൂഹവും മാറുന്നത് അടിസ്ഥാനപരമായി ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണെന്നും കർദിനാൾ പറഞ്ഞു.
കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ദൈവശാസ്ത്ര കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ പ്രസംഗിച്ചു.
കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍ – ഒരു ദൈവശാസ്ത്ര പ്രതികരണം എന്ന വിഷയത്തില്‍ റവ. ഡോ. അഗസ്റ്റിന് കല്ലേലി പ്രബന്ധം അവതരിപ്പിച്ചു.
ദൈവശാസ്ത്ര കമ്മീഷന് വൈസ് ചെയര്മാന് ആർച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് മോഡറേറ്ററായി. റവ. ഡോ. ജേക്കബ് പ്രസാദും പ്രഫ. മാത്യു കുരിശുംമൂട്ടിലും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക ഭരണക്രമരേഖ ഉള്‍ക്കൊള്ളുന്ന ‘സുവിശേഷം പ്രസംഗിക്കുവിന്‍’എന്ന പുസ്തകം കെആര്‍എല്‍സിബിസി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനു നല്കി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രകാശനം ചെയ്തു.
വിവിധ രൂപതകളിലെ മെത്രാന്മാര്, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതര്‍, മേജര്‍ സെമിനാരികളിലെ റെക്ടര്‍മാര്‍, ദൈവശാസ്ത്ര പ്രഫസര്‍മാര്‍, കെസിബിസിയുടെ വിവിധ കമ്മീഷന് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group