ക്രൈസ്തവ ദേവാലയം ലോക പൈതൃക പട്ടികയിൽ..

ഉറുഗ്വേയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയം യുനസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. കനലോൺസ് രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോ ഒബ്റേറോ വൈ നുയിസ്ട്രാ സെനോറ ഡി ലൂർദ്സ് ദേവാലയമാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും ഇഷ്ടിക കൊത്തുപണിയിൽ നിർമ്മിച്ച സിലിണ്ടർ ബെൽ-ടവർ അടക്കമുള്ള വിവിധ നിര്‍മ്മാണ വൈദഗ്ദ്ധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ദേവാലയം. ഗ്ലാസുകളിലൂടെ സൂര്യപ്രകാശം ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് മുകൾത്തട്ട് അടക്കമുള്ള ഭാഗങ്ങള്‍ നിർമ്മിച്ചിരിക്കുന്നത്.1952ൽ പ്രശസ്ത സിവിൽ എഞ്ചിനീയർ എലാഡിയോ ഡിയസ്റ്റയാണ് ദേവാലയത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ചത്. യുനെസ്കോയുടെ പ്രഖ്യാപനത്തെ രൂപതാ മെത്രാനായ മോൺസിഞ്ഞോർ ഹെർബേർട്ടോ ബോഡിയാൻഡ് സ്വാഗതം ചെയ്ന്നതായി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group