പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികള്‍ തുടങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാർച്ചോടെ പ്രഖ്യാപിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് മുൻപ് പ്രഖ്യാപനം വരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച സിഎഎ നിയമങ്ങള്‍, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരുള്‍പ്പെടെയുള്ള മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനു വേണ്ടിയുള്ള അപേക്ഷ നല്‍കുന്നതിന് പ്രത്യേക പോർട്ടല്‍ നിലവില്‍ സജ്ജമാണ്. ‘ നിയമങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, ഒരു ഓണ്‍ലൈൻ പോർട്ടല്‍ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്, ഇത് ഡിജിറ്റലായി നടത്തും. അപേക്ഷകർ ഇന്ത്യയില്‍ പ്രവേശിച്ച വർഷം വെളിപ്പെടുത്തേണ്ടതുണ്ട്. അധിക ഡോക്യുമെൻ്റേഷൻ ആവശ്യമില്ല. അപേക്ഷകർ,” ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തെ നിയമമായതിനാല്‍ സിഎഎ നടപ്പാക്കുന്നത് തടയാനാകില്ലെന്ന് ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m