വിഴിഞ്ഞം ബോട്ടപകടം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീൻ സഭ.

വിഴിഞ്ഞം ബോട്ടപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീൻ സഭ നേതൃത്വം.ചൊവ്വാഴ്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരണപ്പെട്ടത്, ഇതിനു കാരണം സർക്കാർ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ തികഞ്ഞ അനാസ്ഥയാണെന്ന് ലത്തീന്‍ സഭ സഹായമെത്രാന്‍ റവ. ക്രിസ്തുദാസ് പറഞ്ഞു. അപകടം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനു പോലും വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി മൈക്കിള്‍ തോമസ് ആരോപിച്ചു. പൂന്തുറ സ്വദേശികളായ ജോസഫ്, ഡേവിഡ്‌സണ്‍ വിഴിഞ്ഞം സ്വേദശി ശബരിയാര്‍ എന്നിവരാണ് മരിച്ചത്.അപകട വിവിരമറിഞ്ഞിട്ടും ഫയര്‍ ഫോഴ്‌സും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും എത്താന്‍ വൈകിയെന്നും നാട്ടുകാര്‍ പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group