പ്രഥമ ആഗോള ശിശുദിനാഘോഷത്തിന് തയ്യാറെടുത്ത് വത്തിക്കാൻ

ആഗോള യുവജനദിനാഘോഷം പോലെ കുട്ടികൾക്കു വേണ്ടിയുള്ള ആഗോള ദിനത്തിന് തയ്യാറെടുത്ത് വത്തിക്കാൻ.

പ്രഥമ ആഗോള ശിശുദിനാഘോഷം റോമിൽ വച്ച് മെയ് മാസം 25, 26 തീയതികളിൽ നടക്കുക.’ഞാൻ എല്ലാം നവമാക്കുന്നു’ എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം.

റോമിലെ ഒളിമ്പിക്ക് സ്റ്റേഡിയത്തിലും വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിലുമായിട്ടാണ് ദിനാഘോഷങ്ങൾ നടക്കുന്നത്.

കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ഈ ദിനാഘോഷങ്ങളിലേക്ക് ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളെ ഫ്രാൻസിസ് പാപ്പ, ഏപ്രിൽ മാസം പതിനാലാം തീയതി ഞായറാഴ്ച്ച നടന്ന മധ്യാഹ്ന പ്രാർത്ഥനാ വേളയിൽ പ്രത്യേകം സ്വാഗതം ചെയ്തിരുന്നു. ഈ ആഘോഷങ്ങളിലേക്ക് പ്രാർത്ഥനയോടെ തീർത്ഥാടനം നടത്താൻ എല്ലാവരെയും ക്ഷണിക്കുകയും സംഘാടകർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. “നിങ്ങൾക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു“ എന്നാണ് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞത്. തുടർന്ന് യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന വിവിധ സ്ഥലങ്ങളിലെ കുഞ്ഞുങ്ങളെ പാപ്പ പ്രാർത്ഥനയോടെ സ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m