ഫ്രാൻസിൽ വൈദിക വസന്തം; ഈ വർഷം കത്തോലിക്കാ സഭയ്ക്ക് ലഭിക്കുന്നത് 105 പുതിയ വൈദികരെ

ഫ്രാൻസിൽ വൈദിക വസന്തം. ഈ വർഷം കത്തോലിക്കാ സഭയ്ക്ക് ലഭിക്കുന്നത് 105 പുതിയ വൈദികരെ. എപ്പിസ്കോപ്പൽ കോൺഫറൻസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

കഴിഞ്ഞ വർഷം 88 വൈദികരായിരുന്നു പുതിയതായി അഭിഷേകം ചെയ്യപ്പെട്ടത്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്ന വൈദികരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായും 17 പേർ കൂടുതലാണെന്നും ഫ്രാൻസ് എപ്പിസ്കോപ്പൽ കോൺഫറൻസ് വെളിപ്പെടുത്തി.

സി. ഇ. എഫ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പിൽ ഫ്രാൻസിലെ തിരുപ്പട്ട ശുശ്രൂഷകൾ ജൂൺ മാസം നടക്കുമെന്ന് അറിയിക്കുന്നു. വി. പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനു മുൻപുള്ള ഞായറാഴ്ചയായിരിക്കും തിരുപ്പട്ട ശുശ്രൂഷകൾ നടക്കുക. പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന വൈദികരിൽ 73 പേർ വിവിധ രൂപതകൾക്കായി ഉള്ളവരാണ്. രണ്ടുപേർ സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക ലൈഫിൽ നിന്നുള്ളവരാണ്. 16 പേർ വിവിധ സന്യാസ സമൂഹങ്ങളിലേക്കും ഉള്ളവരാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group