കോളേജ് റാഗിംഗ്; 9 വിദ്യാർത്ഥികൾക്കെതിരെ കേസ്

കളൻതോട് എം.ഇ.എസ് കോളേജിലെ റാഗിംഗിൽ ഒൻപത് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ, കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെ കുന്നമംഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്. കോളേജിൽ നിന്നും ഇവരെ നിലവിൽ സസ്‌പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാല സംഭവത്തിൽ വിശദീകരണം നൽകാൻ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥി മിഥിലാജിന് കഴിഞ്ഞ ദിവസമായിരുന്നു സീനിയർ വിദ്യാർത്ഥികളിൽ നിന്നും അതിക്രൂരമായി മർദ്ദനമേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് പരിക്കേറ്റ മിഥിലാജ്. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നതായും കാഴ്ചയ്‌ക്ക് തകരാർ സംഭവിച്ചതായും ഡോക്ടർമാർ അറിയിച്ചിരുന്നു. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മർദ്ദിച്ചതെന്നായിരുന്നു മിഥിലാജിന്റെ പിതാവ് നൽകിയ മൊഴി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group