കുഷ്ഠരോഗികൾക്കായി ജീവിതം സമർപ്പിച്ച ദൈവദാസൻ ജോസഫ് ഡറ്റണിന്റെ നാമകരണ നടപടികൾ പൂർത്തിയായി

കുഷ്ഠരോഗികൾക്കായി ജീവിതം സമർപ്പിച്ച ദൈവദാസൻ ജോസഫ് ഡറ്റണിന്റെ നാമകരണ നടപടികൾ പൂർത്തിയായി.

മൊളോക്കോയിലെ കുഷ്ഠരോഗികൾക്കിടയിൽ വി.ഡാമിയനൊപ്പമാണ് ദൈവദാസൻ ജോസഫ് ഡറ്റണിൻ പ്രവർത്തിച്ചിരുന്നത്.

പ്രാദേശികതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി ഹവായിലെ ഹൊണുലുലു രൂപത അറിയിച്ചു. രൂപതാ തലത്തിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ശേഖരിച്ച തെളിവുകളും മറ്റും ഉൾക്കൊള്ളുന്ന 2000 പേജുകൾ വരുന്ന റിപ്പോർട്ട് വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കുമെന്ന് ഹൊണുലുലു രൂപതാധ്യക്ഷൻ ബിഷപ്പ് ലാറി സിൽവ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group