വരും തലമുറയ്ക്കും കൂടെ അവകാശപ്പെട്ട ഈ തീരം സംരക്ഷിക്കുകയാണ് സമര ലക്ഷ്യമെന്ന് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ.
ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്ന് കമ്യൂണിസ്റ്റ് സാന്നിധ്യം സജീവമായ കേരളത്തിലാണ് ഇത്രയും ദയനീയമായ സാഹചര്യത്തിലൂടെ മത്സ്യത്തൊഴിലാളി സമൂഹം മുന്നോട്ടു പോകുന്നതെന്നും ഇത് സംസ്ഥാനം അഭിമുഖീകരിക്കുന്ന ദയനീയ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്തു നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തിലെ റിലേ ഉപവാസ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
സത്യവും നീതിയും കൈമുതലാക്കിയ, മനഃസാക്ഷിയുള്ളവർ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും, ഭരണ രംഗത്തിരിക്കുന്നതിൽ ചിലരെങ്കിലും സമരം കണ്ടില്ലെന്നു നടിക്കുന്നു.
തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവർ പോലും സമരത്തിൽ പങ്കെടുക്കുന്നതിനെതിരേ തിട്ടൂരം നൽകിയ പാർട്ടി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപജയമാണു കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അയ്യായിരം രൂപ മത്സ്യത്തൊഴിലാളിക്കു നൽകുന്ന പരിപാടി മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുന്ന രീതിയാണ്. ഈ പൈസ മത്സ്യത്തൊഴിലാളിക്കു വേണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group