ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണo സംഘടിപ്പിച്ചു

കോട്ടയം : ക്നാനായ ​പ്രേഷിത​ കു​ടി​യേ​റ്റ അ​നു​സ്മ​ര​ണ സം​ഗ​മ​വും ക്‌​നാ​യി​ത്തോ​മാ​ ദി​നാ​ച​ര​ണവും സം​ഘ​ടി​പ്പി​ച്ചു.

കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ അ​ല്‍മാ​യ സം​ഘ​ട​ന​യാ​യ ക്‌​നാ​നാ​​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍, ക്‌​നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ല്‍ പ​താ​ക ഉ​യ​ര്‍ത്തി​യ​തോ​ടെ​യാ​ണു ദി​നാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യ​ത്. തു​ട​ര്‍ന്ന് കോ​ട്ട​പ്പു​റം കോ​ട്ട​യി​ലെ ഹോ​ളി ഫാ​മി​ലി ചാ​പ്പ​ലി​ല്‍ കോ​ട്ട​യം ആ​ർ​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ കൃ​ത​ജ്ഞ​താ​ബ​ലി​യ​ര്‍പ്പി​ച്ചു. തു​ട​ര്‍ന്ന് കു​ടി​യേ​റ്റ മ​ണ്ണി​ല്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പൂ​ര്‍വി​ക​രെ അ​നു​സ്മ​രി​ച്ച് പ്രാ​ര്‍ത്ഥ​നാ​ശു​ശ്രൂ​ഷ ന​ട​ത്തി.​ക്‌​നാ​യിത്തോ​മാ ന​ഗ​റി​ലേ​ക്ക് ന​ട​ത്തി​യ പ്രേ​ഷി​ത കു​ടി​യേ​റ്റ അ​നു​സ്മ​ര​ണ റാ​ലി വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

പ്രേ​ഷി​ത കു​ടി​യേ​റ്റ അ​നു​സ്മ​ര​ണ പൊ​തു​സ​മ്മേ​ള​നം കെ​സി​സി പ്ര​സി​ഡ​ന്‍റ് പി.​എ. ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ർ​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ളും കെ​സി​സി ചാ​പ്ലെ​യി​നു​മാ​യ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ആ​മു​ഖ​ സ​ന്ദേ​ശം ന​ല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group