മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സമിതി രൂപീകരിച്ചു

മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് ഗവര്‍ണര്‍ അനുസൂയ യുകെയുടെ അധ്യക്ഷതയില്‍ സമാധാന സമിതി രൂപീകരിച്ചു.

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ എന്നിവരടങ്ങുന്നതാണ് സമിതി.

വിവിധ വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹിക ഐക്യം, പരസ്പര ധാരണ, സുഗമമായ ആശയവിനിമയം എന്നിവ ശക്തിപ്പെടുത്തുക കൂടിയാണ് സമിതിയുടെ ചുമതല. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, സാഹിത്യകാരന്മാര്‍, കലാരംഗത്തുളളവര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ വംശീയ വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവരും സമിതിയിൽ അംഗങ്ങൾ ആയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group