ജപമാലയില്‍ ‘പ്രകാശത്തിന്റെ രഹസ്യങ്ങള്‍’ കൂട്ടിച്ചേര്‍ത്തിട്ട് 20 വര്‍ഷം പൂർത്തീകരിച്ചു

ജപമാലയില്‍ പരമ്പരാഗതമായുണ്ടായിരുന്ന 15 ദിവ്യരഹസ്യങ്ങള്‍ക്കൊപ്പം ‘പ്രകാശത്തിന്റെ രഹസ്യങ്ങള്‍’ എന്നറിയപ്പെടുന്ന 5 ദിവ്യരഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട് 20 വര്‍ഷം. 2002 ഒക്ടോബര്‍ 16-ന് അന്നത്തെ മാര്‍പാപ്പയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ‘കന്യകാമറിയത്തിന്റെ ജപമാല’ അഥവാ ‘റൊസാരിയും വിര്‍ജിനിസ് മരിയെ’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ദിവ്യരഹസ്യങ്ങള്‍ കൂട്ടിചേര്‍ത്തത്. ജപമാല പ്രാര്‍ത്ഥനയുടെ ചരിത്രവും,പ്രാധാന്യവും, ദിവ്യരഹസ്യങ്ങളും അത് ചൊല്ലുന്ന രീതിയും അപ്പസ്തോലിക ലേഖനത്തില്‍ പാപ്പ വിവരിച്ചിരുന്നു.

യേശുവിന്റെ പരസ്യ ജീവിതത്തിന്റെ ആരംഭമായ ജോര്‍ദ്ദാന്‍ നദിയിലെ മാമ്മോദീസ, ആദ്യമായി സ്വയം വെളിപ്പെടുത്തുന്ന കാനായിലെ കല്യാണം, ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം, യേശുവിന്റെ രൂപാന്തരീകരണം, വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം തുടങ്ങി ക്രിസ്തുവിന്റെ പരസ്യജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ധ്യാന വിചിന്തനങ്ങളാണ് ‘പ്രകാശത്തിന്റെ ദിവ്യരഹസ്യ’ങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group