ഫാത്തിമാപുരം പള്ളിയുടെ നേർച്ചപ്പെട്ടി പൊളിച്ചു മോഷണം

ചങ്ങനാശേരി: ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളിയുടെ എസ്എച്ച് ജംഗ്ഷനടുത്തുള്ള നേർച്ചപ്പെട്ടി പൊളിച്ചു മോഷണം നടത്തിയ സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ മൂന്നുവർഷ ത്തിനിടെ നാലാംതവണയാണ് ഈ കുരിശടിയിൽ മോഷണം നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം പ്രാർത്ഥിക്കാൻ എത്തിയവരാണ് കുരിശടിയിൽ മോഷണം നടന്ന വിവരം കണ്ടെത്തിയത്. തുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ ചങ്ങനാശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group