കുമ്പസാരം എന്ന കൂദാശ ഒരു ഭക്താഭ്യാസമല്ല, പ്രത്യുത, ക്രൈസ്തവാസ്തിത്വത്തിൻറെ അടിസ്ഥാനമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
പതിനൊന്നു വർഷമായി അനുവർഷം നടത്തപ്പെടുന്ന “കർത്താവിനായി ഇരുപത്തിനാലു മണിക്കൂർ” എന്ന പ്രാർത്ഥനാ-അനുതാപശൂശ്രുഷാചരണ വേളയിൽ പങ്കുവെച്ച ചിന്തകളിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
റോമിൽ വിശുദ്ധ അഞ്ചാം പീയൂസ് പാപ്പായുടെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഈ ആചരണം. തദ്ദവസരത്തിൽ പാപ്പാ ഏതാനും വിശ്വാസികളുടെ കുമ്പസാരം കേൾക്കുകയും പാപമോചനം നല്കുകയും ചെയ്തു. പൗലോസപ്പോസ്തലൻ റോമാക്കാർക്കെഴുതിയ ലേഖനം ആറാം അദ്ധ്യായത്തിലെ നാലാമത്തെതായ വാക്യത്തിൽ കാണുന്ന “നമ്മളും പുതുജീവിതം നയിക്കേണതിനാണ്” എന്ന വാചകം ആയിരുന്നു പാപ്പാ “കർത്താവിനായി ഇരുപത്തിനാലു മണിക്കൂർ” ആചരണ വേളയിൽ നടത്തിയ വിചിന്തനത്തിനാധാരം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group