ദിനംപ്രതി കാര്യങ്ങൾ രൂക്ഷമാവുകയാണ്, ഇനിയെങ്കിലും അധികാരികൾ കണ്ണുതുറന്ന് പ്രവർത്തിക്കണം :പോൾ ആൻറണി മുല്ലശ്ശേരി

ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരിൽ ദിനംപ്രതി കാര്യങ്ങൾ രൂക്ഷമാവുകയാണെന്നും ഇനിയെങ്കിലും അധികാരികൾ കണ്ണുതുറന്ന് പ്രവർത്തിക്കണമെന്നും, സമാധാനം പുനസ്ഥാപിക്കണമെന്നും കൊല്ലം രൂപത ബിഷപ്പ് “ഡോ. പോൾ ആൻറണി മുല്ലശ്ശേരി ”

ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായം എത്തിക്കുക എന്ന പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ ഡോ. പോൾ ആൻറണി മുല്ലശ്ശേരി മെത്രാൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

മതേതര ഇന്ത്യയിൽ ഇങ്ങനെ ഉണ്ടാവാൻ പാടില്ലാത്തതാണെന്നും, മണിപ്പൂരിൽ പകച്ചു നിൽക്കുന്ന ജനസമൂഹത്തിന് കൈത്താങ്ങ് ആകാൻ കൊല്ലം രൂപത ഒന്നാകെ സഹായം എത്തിക്കും എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് രൂപത ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര അധ്യക്ഷത വഹിച്ചു. രൂപതാ വൈസ് പ്രസിഡൻറ് ജോയി ഫ്രാൻസിസിൽ നിന്നും വസ്ത്രങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. രൂപതയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും പ്രതിനിധികൾ സഹായം എത്തിക്കും എന്നും രൂപത കമ്മിറ്റി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group