മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം വീ​ണ്ടും രൂക്ഷമാകുന്നു; കൂ​ടു​ത​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചു

മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ കൂ​ടു​ത​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചു. പ​ത്തു ക​മ്പനി കേ​ന്ദ്ര​സേ​ന​യെ​യാ​ണു കൂ​ടു​ത​ലാ​യി വി​ന്യ​സി​ച്ച​ത്.

ബി​ഷ്ണു​പു​ർ, ചു​രാ​ച​ന്ദ്പു​ർ ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ആ​റാ​യി. ബി​ഷ്ണു​പു​രി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് തീ​യി​ട്ട അ​ക്ര​മി​ക​ൾ സൈ​ന്യ​ത്തി​നു നേ​രേ​യും അ​ക്ര​മം ന​ട​ത്തി. ഇം​ഫാ​ൽ മു​ത​ൽ ബി​ഷ്ണു​പു​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളാണ് ന​ട​ന്ന​ത്.

ഇ​ന്ന​ലെ ലാം​ഗോ​ലി​ൽ കു​ക്കി വി​ഭാ​ഗ​ക്കാ​രു​ടെ ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ൾ​ക്കു​നേ​രെ വ്യാ​പ​ക അ​ക്ര​മ​മു​ണ്ടാ​യി. ബി​ഷ്ണു​പു​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെയും സൈ​ന്യ​ത്തി​നു​നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group