തെരഞ്ഞെടുപ്പിൽ വിജയം വരിച്ച മുന്നണിക്കും മറ്റു ജനപ്രതിനിധികൾക്കും അഭിനന്ദനങ്ങൾ: കെസിബിസി

ജനാധിപത്യത്തിൻറെ ശ്രേഷ്ഠത അത് തെരഞ്ഞെടുപ്പിലൂടെ ജനഹിതം തെളിയിക്കപ്പെടുന്നുവെന്നതാണ്. ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയോ മുന്നണിയോ ജനങ്ങളുടെ അഭിലാഷങ്ങൾക്കൊത്ത് പ്രവർത്തിക്കണമെന്നാണ്ജനങ്ങൾ ആഗ്രഹിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ. കേരളത്തിൻറെ ചരിത്രത്തിൽ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായിട്ടാണ് ഒരു മുന്നണി തുടർച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രകടിപ്പിച്ച ഉറച്ച നേതൃത്വത്തിന്റെയും ജനക്ഷേമ കാര്യങ്ങളിൽ തികഞ്ഞ ഇച്ഛാശക്തിയോടെ ഇടപെട്ടതിന്റേയും. വർഗീയ ധ്രുവീകരണം ശക്തമായി പ്രതിരോധിച്ചതിന്റേയും യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കാണിച്ച താൽപര്യത്തിന്റേയും ഫലമായിട്ടാണ് ഇത്ര വലിയ വിജയം നേടാൻ കഴിഞ്ഞതെന്ന് മനസ്സിലാക്കുന്നു. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാത രഹിതമായി പരിഗണിക്കാൻ മുന്നണികൾ തയ്യാറാകണമെന്ന് പാഠവും ഈ തെരഞ്ഞെടുപ്പ് നല്കുന്നുണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ ജനപ്രതിനിധികളും അവരെ തിരഞ്ഞെടുത്ത ജനങ്ങളോട് നീതിപുലർത്തി ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ നാടിൻറെ നന്മക്കായി പ്രവർത്തിക്കാൻ ഇട വരട്ടെ എന്ന് ആശംസിക്കുന്നു. ഫാദർ ജേക്കബ് പാലയ്ക്കപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ/ സഭാ വക്താവ്, കെസിബിസി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group