വണക്കമാസം: മൂന്നാം ദിവസം

”നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി ”യെന്ന അത്ഭുത അഭിവാദ്യത്തെ ഏറ്റുചൊല്ലി നൂറ്റാണ്ടുകളായി അമലോത്ഭവയായ അമ്മ ഓരോ ദിവസവും ദശലക്ഷകണക്കിന് തവണ വിശ്വാസികളാൽ അഭിവാദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവല്ലോ…
അമലോത്ഭവയായ മാതാവേ, അങ്ങയെ അഭിവാദ്യത്തോടെ ഹൃദയത്തിൽ സ്വീകരിക്കുകയും വണങ്ങുകയും, അവിടുത്തെ സഹായവും സംരക്ഷണവും തേടുകയും ചെയ്യുന്ന ഞങ്ങൾ ഓരോരുത്തർക്കും വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കേണമേ. നമുക്ക് പ്രാർത്ഥിക്കാം.മനുഷ്യരക്ഷക്കായി മനുഷ്യനായി അവതരിച്ച ഈശോനാഥാ, അങ്ങയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തെ ഉത്ഭവപാപത്തില്‍ നിന്നും, കര്‍മ്മ പാപങ്ങളില്‍ നിന്നും രക്ഷിച്ച അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. നിര്‍മ്മല ഹൃദയര്‍ക്കു ദൈവദര്‍ശനം വാഗ്ദാനം ചെയ്ത അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു. അമലോത്ഭവ മാതാവേ, പാപത്തിലും, പാപസാഹചര്യങ്ങളിലും നിന്നും രക്ഷപ്പെട്ട് കറയറ്റ ജീവിതം നയിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ…
ആമേൻ…. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ സുകൃതജപം:
അമലമനോഹരിയായ മാതാവേ, അങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group