സമാധാനം പുനഃസ്ഥാപിക്കുക: മാർപാപ്പ

ആഭ്യന്തര കലാപം രൂക്ഷമായ ഉക്രെയ്നുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് മാർപാപ്പ.കിഴക്കൻ ഉക്രെയ്നിൽ നടന്നുവരുന്ന സൈനിക പ്രവർത്തനങ്ങളിലും ആഭ്യന്തര കലാപങ്ങളിലും ദുരിതമനുഭവിക്കുന്ന ജനതയ്ക്കായി പ്രാർത്ഥിക്കുന്നതായും ആക്രമണങ്ങൾ അവസാനിപ്പിക്കുവാൻ ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്ന തായും മാർപാപ്പ പറഞ്ഞു .സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ റെജീന കോയിലി പ്രാർത്ഥനയ്ക്കു ശേഷം സംസാരിച്ച ഫ്രാൻസിസ് മാർപാപ്പ, കിഴക്കൻ ഉക്രെയ്നിലെ സൈനിക പ്രവർത്തനങ്ങളിലും പിരിമുറുക്കത്തിലും കുറവുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ദുരിതമനുഭവിക്കുന്ന ജനതയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു.കിഴക്കൻ ഉക്രെയ്നിലെ പ്രദേശങ്ങളിൽ വെടിനിർത്തൽ ലംഘനങ്ങൾ വർദ്ധിച്ച സാഹചര്യത്തിലുള്ള ആശങ്കയും മാർപാപ്പ പ്രകടിപ്പിച്ചു.ഇതുവരെ നടന്ന അക്രമത്തിൽ രാജ്യത്ത് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയുമുണ്ടായി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group