ഫാ. സ്റ്റാൻ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്റ്റാൻ സ്വാമിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അടിയന്തര സാഹചര്യത്തിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്. 15 ദിവസത്തെ ചികിത്സയ്ക്കായി സബർബൻ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകിയത്.
84 കാരനായ സ്റ്റാൻ സ്വാമിക്ക് ആരെയും തിരിച്ചറിയാൻ ആവുന്നില്ലെന്നും ഓക്സിജൻ സഹായത്തോടെയാണ് കഴിയുന്നതെന്നും ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോ സേവ്യർ പറഞ്ഞിരുന്നു.
ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group