November-18 : വിശുദ്ധ ഓഡോ

St: odo

 സഭയുടെ നവോത്ഥാന നായകൻ എന്നാണ് വിശുദ്ധ ഓഡോ അറിയപ്പെടുന്നത്. ക്ലൂണിലെ പ്രസിദ്ധമായ ഒരു ആശ്രമത്തിന്റെ വിളക്കായിരുന്നു ഇദ്ദേഹം. ക്ലൂണിലെ ഈ ആശ്രമത്തിന്റെ  രണ്ടാം മഠാധിപതി ആയിരുന്നു വിശുദ്ധൻ . ടൂർസിലെ മാർട്ടിനെ വളരെയധികം സ്നേഹിച്ച ഈ വിശുദ്ധൻ അദ്ദേഹത്തിൻറെ ജീവിത മാതൃകകൾ അനുകരിച്ച് ജീവിക്കുവാൻ ആഗ്രഹിച്ചു. വിശുദ്ധ മാർട്ടിന്റെ അനുയായി ആയിട്ടാണ് ഓഡോ തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. അക്വിറ്റെയിനിലെ പ്രഭു കൊട്ടാരത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം പാരിസിലെ ഒക്സേറിലെ റെമീജീയൂസിനു കീഴിൽ തന്റെ പഠനം പൂർത്തിയാക്കി.

ഈ സമയത്താണ് ക്ലൂണി ആശ്രമത്തിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബർണോയെ പരിചയപ്പെടുകയും, ശേഷം ബൗമെയിലെ ഒരു ക്ലൂണി ആശ്രമത്തിൽ സന്യാസി ആവുകയും ചെയ്തത്. എന്നാൽ 927 – ൽ വിശുദ്ധൻ തന്റെ സ്നേഹിതന്റെ അസാനിധ്യത്തിൽ അദ്ദേഹത്തിന് പകരക്കാരനായി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു. ഈ ചുമതലകളിൽ നിന്നും മാറി ഇറ്റലിയിലേയും ഫ്രാൻസിലേയും മറ്റും ജീർണ്ണതയുടെ വക്കിലെത്തി നിൽക്കുന്ന ആശ്രമങ്ങൾക്ക് നവോത്ഥാനം നൽകുക എന്ന മഹനീയ ദൗത്യം ഏറ്റെടുക്കുവാൻ ജോൺ പതിനാറാമൻ പാപ്പാ ഇദ്ദേഹത്തെ നിർബന്ധിച്ചു. ഏറ്റെടുത്ത കാര്യങ്ങളിൽ വളരെ വലിയൊരു വിജയം കൊയ്ത ഇദ്ദേഹം ‘ ആശ്രമങ്ങളുടെ പുന:സ്ഥാപകൻ ‘ എന്നും അറിയപ്പെടുന്നു. ക്ല ക്ലൂണിക് ആശ്രമങ്ങൾക്ക് തനതായ ഒരു രീതി ആവിഷ്കരിക്കുവാൻ ഈ വിശുദ്ധനു സാധിച്ചു. യൂറോപ്പിലെ ജനങ്ങളുടെ ആത്മീയതയിൽ ഇദ്ദേഹം സൃഷ്ടിച്ച മാറ്റം ചെറുതല്ല. 

ഇറ്റലിയിലെ രണ്ടു ഭരണാധികാരികളെ വിദ്വേഷത്തിന്റേയും ശത്രുതയുടേയും പാതയിൽ നിന്നും പിന്തിരിപ്പിച്ച് അനുനയത്തിൽ കൊണ്ടുവരുന്നതിനായി , മാർപാപ്പ സമാധാന ദൂതനായി ഇദ്ദേഹത്തെ ഇറ്റലിയിലേക്ക് അയച്ചു. സമാധാന വർത്താവായി റോമിൽ നിന്നും മടങ്ങവേ വിശുദ്ധ മാർട്ടിന്റെ തിരുനാൾ ആഘോഷിക്കുന്നതിനായി ടൂർസിലെ വിശുദ്ധ ജൂളിയന്റെ ആശ്രമത്തിൽ തങ്ങി. നവംബർ 11 ന് തിരുനാൾ ആഘോഷങ്ങൾക്കുശേഷം രോഗബാധിതനായ ഇദ്ദേഹം നവംബർ 18 ന് മരണപ്പെട്ടു.

 നവോത്ഥാനങ്ങൾക്ക് പുറമേ അനവധി സാഹിത്യകൃതികളും ആരാധനാ ഗീതങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ പാവപ്പെട്ടവരോടും അനാഥരോടും രോഗികളോടും അദ്ദേഹത്തിനുള്ള സമീപനം വളരെ വ്യത്യസ്തവും ദൈവീകവും ആയിരുന്നു.

ഇതര വിശുദ്ധര്‍

1. അമാന്തൂസും ആന്‍സെലിനും

2. അയര്‍ലന്‍റിലെ കോണ്‍സ്റ്റാന്‍റ്

3. ഐറിഷു ബിഷപ്പായിരുന്ന ഫെര്‍ഗുസ്

4. റോമന്‍ പടയാളിയായ ആന്‍റിയക്കിലെ ഹെസിക്കിയൂസ്

5. കോര്‍ണിഷു വിശുദ്ധനായ കെവേണ്‍


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group