ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും. ചാലക്കുടി തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായിരുന്നു. 423 മീറ്ററായതോടുകൂടിയാണ് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 424 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. സംഭരണശേഷിയ്ക്ക് മുകളില്‍ വെള്ളമെത്തുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group