മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചു.

ഇതോടെ മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവാണ് സർക്കാർ പിൻവലിച്ചത്. 2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്.

കോവിഡ് ഭീതി ഒഴിഞ്ഞതോടെ പലരും മാസ്ക് ധരിക്കാതായി. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും ഉയർന്നപ്പോൾ മാസ്ക് നിർബന്ധമാണെന്ന് ഓർമിപ്പിച്ച് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി
ഉത്തരവിറക്കിയിരുന്നു. കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകൾ പിൻവലിച്ചത്. 500 രൂപയാണ് മാസ്ക് ധരിക്കാത്തതിന് ചുമത്തിയിരുന്ന പിഴ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group