വ്യത്യസ്തമായ ഒരു ലോകം കെട്ടിപ്പടുക്കുവാൻ ധൈര്യപ്പെടുക : ഫ്രാൻസിസ് മാർപാപ്പാ

വ്യത്യസ്തമായ ഒരു ലോകം കെട്ടിപ്പടുക്കുവാൻ ധൈര്യപ്പെടുകയെന്ന് യുവജനങ്ങളെ ഉദ്ബോധിപ്പിച്ച് മാർപാപ്പാ.

സ്ലൊവേനിയയുടെ തലസ്ഥാനമായ ല്യൂബ്ളിയാനയിൽ, പ്രാർത്ഥിക്കാനും പ്രാദേശിക ജനങ്ങളുടെയും സഭാ സമൂഹങ്ങളുടേയും ജീവിതം പങ്കിടാനും ഒരുമിച്ചു കൂടിയ തെയ്സെ യുവജനങ്ങളുടെ 46-മത് യൂറോപ്യൻ സംഗമത്തിന് നൽകിയ സന്ദേശ ത്തിനാണ് പാപ്പായുടെ ആഹ്വാനം.2023 ഡിസംബർ 28 മുതൽ 2024 ജനുവരി ഒന്നു വരെയാണ് സമ്മേളനം നടക്കുക.

“ലോകത്തിൽ സാന്നിധ്യമറിയിക്കുന്ന ഉത്ഥിതനായ യേശുവിന്റെ ശരീരം പോലെ“ യുവാക്കൾ ശ്രവണമെന്ന കല വീണ്ടെടുക്കുക എന്നത് ശ്രവണത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു സ്നേഹപ്രവർത്തിയാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. കേൾക്കാൻ ശ്രമിക്കാത്തതു കൊണ്ടു തുടർച്ചയായി യുദ്ധങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്ന ഒരു ലോകത്തിൽ “ശ്രവണത്തിന്റെയും, ചർച്ചകളുടെയും തുറവിയുടേയും ഒരു ലോകം കെട്ടിപ്പടുക്കാൻ ധൈര്യം കാട്ടാൻ“ പാപ്പാ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group