മക്കളും കൊച്ചുമക്കളും സാക്ഷിയാക്കി ഡീക്കൻ ജോവാ ടോസി പൗരോഹിത്യ ശുശ്രൂഷയിലേക്ക്‌…

ബ്രസീൽ: നാൽപ്പത്തിയൊന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ദൈവം നൽകിയ മൂന്ന് മക്കളെയും അഞ്ച് പേരക്കുട്ടികളെയും സാക്ഷികളാക്കി ജോവാ ടോസി സൊബ്രിൻഹൊ എന്ന 77 വയസുകാരൻ പുരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നു.ബ്രസീലിലെ ഡിവിനോ എസ്പിരിറ്റോ സാന്റോ ദൈവാലയത്തിൽവെച്ചണ് (ജൂലൈ 31) പൗരോഹിത്യ ശുശ്രൂഷകൾ നടക്കുന്നത്.ജീവിത പങ്കാളി മരണപ്പെടുകയും മക്കളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുകയും ചെയ്താൽ വൈദിക, സമർപ്പിത ജീവിതാന്തസ് തിരഞ്ഞെടുക്കാൻ കത്തോലിക്കാ സഭ നൽകുന്ന അനുവാദപ്രകാരമാണ് ഇദ്ദേഹം തിരുപ്പട്ടം സ്വീകരിക്കുന്നത്. കുട്ടിക്കാലം മുതൽ കൂദാശാ കേന്ദ്രീകൃതമായ ജീവിതം നയിക്കുകയും മക്കളുടെ ആത്മീയ ജീവിതം പരിപോഷിപ്പിക്കുകയും ചെയ്ത ഇദ്ദേഹം, വിക്‌ടോറിയ അതിരൂപതയിൽ പെർമനന്റ് ഡീക്കനുമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group